കൊച്ചി: തുലാമഴ കഴിഞ്ഞ ദിവസം തകര്‍ത്തുപെയ്തപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മിന്നലുണ്ടായത് എറണാകുളം ജില്ലയില്‍.1271 മിന്നലുകളാണ് ബുധാനാഴ്ച രാത്രി അന്ന് ജില്ല. കൊച്ചി: തുലാമഴ കഴിഞ്ഞ ദിവസം തകര്‍ത്തുപെയ്തപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മിന്നലുണ്ടായത് എറണാകുളം ജില്ലയില്‍.1271 മിന്നലുകളാണ് ബുധാനാഴ്ച രാത്രി അന്ന് ജില്ലയില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് അന്ന് ആയിരത്തിലേറെ മിന്നലുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയില്‍ മാത്രമാണ്. ഇന്നലെ കണ്ണൂരില്‍ 1011, കോഴിക്കോട് 710 എന്ന രീതിയില്‍ മിന്നലുണ്ടായി..തെക്ക് കിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപിന് മുകളിലും ന്യൂനമര്‍ദമുണ്ട്. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടി, മിന്നല്‍, മഴ, കാറ്റ് എന്നിവയുടെ കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ്..