UP Election: Chandrashekhar Azad As Chief Ministerial Candidate; Owaisi Makes Announcement in Lucknow, Extend Invitation To SP and Congress To Alliance ചന്ദ്രശേഖര്‍ ആസാദ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി; യുപിയില്‍ ഉവൈസിയുടെ പ്രഖ്യാപനം, എസ്പിക്ക് ക്ഷണം. അസദുദ്ദീന്‍ ഉവൈസിയുടെ മജ്ലിസ് (എഐഎംഐഎം) പാര്‍ട്ടിയും ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി (എഎസ്പി) യും ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം ചേര്‍ന്ന് മല്‍സരിക്കും. സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച (എസ്പിഎം) എന്നാണ് സഖ്യത്തിന്റെ പേര്. ചന്ദ്രശേഖര്‍ ആസാദ് ആയിരിക്കും സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന് ഉവൈസി ലഖ്നൗവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.