“Not Sanjay, but Rajiv Gandhi will be the Prime Minister,”: Sonia Gandhi Reveals The Palm Reader’s Prediction| സഞ്ജയ് അല്ല അത് രാജീവ് ഗാന്ധി, 12ാം നമ്പർ ബംഗ്ലാവിലെത്തിയ കൈനോട്ടക്കാരന്റെ പ്രവചനം, ഓർമ പങ്കുവെച്ച് സോണിയാ ഗാന്ധി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോഗിംഗ്- എ ജേര്‍ണി ഓഫ് ലവിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാഷ്ട്രീയ ജീവിതത്തിലേയും വ്യക്തിജീവിതത്തിലേയും പല അറിയാക്കഥകളും സോണിയാ ഗാന്ധി തന്റെ പുസ്തകത്തില്‍ തുറന്നെഴുതിയിട്ടുണ്ട്.പുസ്തകത്തിലെ ബാരാ നമ്പര്‍ ഡെയ്സ് എന്ന ഭാഗത്ത് ഒരു കൈനോട്ടക്കാരനില് നിന്നും അമ്പരപ്പിച്ച ഒരു പ്രവചനം ഉണ്ടായ സംഭവം സോണിയാ ഗാന്ധി കുറിക്കുന്നു.