Congress Leader Sends Legal Notice To Kareena Kapoor; Quranic Verses Found On Piece Of Jewellery കരീന കപൂറിന് വക്കീല്‍ നോട്ടീസ് അയച്ച് കോണ്‍ഗ്രസ് നേതാവ്; ആഭരണത്തില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍. ബോളിവുഡ് നടി കരീന കപൂറിന് വക്കീല്‍ നോട്ടീസ് അയച്ച് കോണ്‍ഗ്രസ് ദേശീയ മീഡിയ കോഓഡിനേറ്റര്‍ അബ്ബാസ് ഹഫീസ്. കരീന ധരിച്ച ആഭരണത്തില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ ഉള്‍പ്പെട്ടു എന്നാണ് അദ്ദേഹം പറയുന്നത്. ദീപാവലി ദിനത്തില്‍ കരീന ധരിച്ച മാലയിലാണ് ഖുര്‍ആനിലെ ആയത്തുല്‍ കുര്‍സി ഭാഗം ഉള്‍പ്പെട്ടത്. ഈ ആഭരണം ധരിച്ചുള്ള ഫോട്ടോ കരീന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.