Vijay vs BJP: Waste From Kerala Ends Up In Tamil Nadu; Why Isnt Vijay Intervening, Asks BJP കേരളത്തില്‍ നിന്നുള്ള മാലിന്യം തമിഴ്നാട്ടില്‍; വിജയ് എന്തുകൊണ്ട് ഇടപെടുന്നില്ല, ചോദ്യവുമായി ബിജെപി. കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ തമിഴ്നാട്ടില്‍ തള്ളുന്നു എന്ന് ബിജെപി. ഇത് തടയാന്‍ വിജയ് നയിക്കുന്ന ടിവികെ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന് ആരോപിച്ചു. ടണ്‍ കണക്കിന് വിഷാംശമുള്ള മാലിന്യങ്ങളാണ് ദിനേന തമിഴ്നാട്ടിലെ അതിര്‍ത്തി ജില്ലകളില്‍ തള്ളുന്നത് എന്നും അദ്ദേഹം പറയുന്നു.