Will Bengaluru Metro Red Line Be Delayed Further; Deadline Extended To 2033, Reason Is Centres Stance. ബെംഗളൂരു മെട്രോ റെഡ് ലൈൻ ഇനിയും വൈകും? 2033ലേക്ക് കാലാവധി നീട്ടി, കാരണം കേന്ദ്രത്തിന്റെ നിലപാട്. ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായ 37.8 കിലോമീറ്റർ സർജാപൂർ-ഹെബ്ബാൾ മെട്രോ ഇടനാഴി വൈകുന്നു. പദ്ധതി ഇപ്പോഴും കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നതിനാൽ പ്രതീക്ഷിക്കുന്ന പൂർത്തീകരണ കാലാവധി 2031ൽ നിന്ന് 2033 ഏപ്രിലിലേക്ക് മാറ്റി. റെഡ് ലൈൻ എന്നും അറിയപ്പെടുന്ന നിർദ്ദിഷ്ട ഇടനാഴി തെക്കുകിഴക്കൻ ബെംഗളൂരുവിലെ പ്രധാന ഐടി കേന്ദ്രമായ സർജാപൂരിനെ നഗരത്തിന്റെ വടക്കൻ ഭാഗത്തുള്ള ഹെബ്ബാളുമായി ബന്ധിപ്പിക്കുന്നതാണ്.