Police dismantle LPST protest tent; Valarmathi hospitalised., news in detailഎല്‍പിഎസ്ടി സമരപ്പന്തല്‍ പൊളിച്ചുനീക്കി പൊലീസ്; വളര്‍മതിയെ ആശുപത്രിയിലാക്കി. സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുമാറ്റി പോലീസ്. നിരാഹാര സമരം ഇരുന്ന വളർമതിയെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് വലിയ പോലീസ് സന്നാഹം തന്നെയുണ്ട്.രാത്രി 9.30 ഓടെയാണ് പോലീസ് സ്ഥലത്തെത്തിയത്. സമരപന്തൽ പൊളിച്ച് നീക്കുമെന്ന് പോലീസ് നേരത്തേ സമരസമിതിയെ അറിയിച്ചിരുന്നു. വളർമതിയെ നീക്കിയതിന് പിന്നാലെയാണ് സമരപന്തൽ പൊളിച്ച് നീക്കിയത്. പന്തൽ പൊളിച്ച് നീക്കി മുഴുവൻ സാധനങ്ങളും പോലീസ് ലോറിയിൽ കയറ്റി കൊണ്ടുപോയി.സമരക്കാർ പോലീസ് നീക്കം തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.