Terror Attack in Jammu and Kashmirs Kulgam, Three CRPF Personnel Injured| ജമ്മു കശ്മീരിലെ കുല്‍ഗാമിൽ ഭീകരാക്രമണം, മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്. ശ്രീനഗര്‍: ജമ്മു ആന്‍ഡ് കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരാക്രമണം. ബുധനാഴ്ച ഉച്ചയോടെ ബൈക്കിലെത്തിയ ഭീകരര്‍ നാക സുരക്ഷാ ചെക്പോസ്റ്റിന് സമീപത്തുളള പാലത്തിന് അടുത്ത് വെച്ച് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിലെ മൂന്ന് ജവാന്മാര്ക്ക് പരിക്കേറ്റു.ഉച്ചയ്ക്ക് 2.15ഓട് കൂടിയാണ് ആക്രമണം നടന്നതെന്ന് സൈന്യം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.