Kochi Metro Phase 2:Kakkanad Metro Line: Rail Track Integration to Begin Next Week; Major Progress in Phase 2 Constructionകൊച്ചി മെട്രോ രണ്ടാംഘട്ടം; കാക്കനാട് മെട്രോ പാതയിൽ റെയിൽ കൂട്ടിയോജിപ്പിക്കൽ അടുത്ത ആഴ്ച മുതൽ; രണ്ടാംഘട്ട നിർമ്മാണത്തിൽ നിർണ്ണായക മുന്നേറ്റം. കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെ വയഡക്ടുകള്‍ 70 ശതമാനം പൂര്‍ത്തിയായി. വയഡക്ടുകളില് ട്രാക്ക് നിര്‍മ്മാണത്തിനുള്ള റെയിലുകള്‍ കൂട്ടിയോജിപ്പിക്കല്‍(ഫ്ളാഷ് ബട്ട് വൈഡനിംഗ്) അടുത്ത ആഴ്ച്ച ആരംഭിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ എം ആർ എൽ) മാനേജിംഗ് ഡയറക്ടര്‍ ജി പ്രിയങ്കയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.