Bengaluru Metro Blue Line Testing Underway; Travel Along The Outer Ring Road Is Set To Become Smoother. ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ; പരീക്ഷണം പുരോഗമിക്കുന്നു, ഔട്ടർ റിംഗ് റോഡിലെ യാത്ര ഇനി സുഗമമാവും. ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോ ബ്ലൂ ലൈൻ പദ്ധതി മെയിൻലൈൻ ടെസ്റ്റിങ്ങിലേക്ക് ഒരു പടി കൂടി അടുക്കുന്നു. തിരക്കേറിയ ഔട്ടർ റിംഗ് റോഡ് (ഒആർആർ) ഇടനാഴിയിലെ മെച്ചപ്പെട്ട കണക്റ്റിവിറ്റിയുടെ പ്രതീക്ഷകൾ ഉയർത്തികൊണ്ടാണ് ഈ വികസനം. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ബൈയപ്പനഹള്ളി ഡിപ്പോയിൽ നിന്ന് പ്രാഥമിക ട്രെയിൻ പരീക്ഷണങ്ങൾ ആരംഭിച്ചു.