Social Media Clash Over Kanyakumari; Malayalis And Tamils Take Opposing Sides, Here Is The History. തിരുവനന്തപുരം: ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കന്യാകുമാരിയുടെ സ്വത്വത്തെയും സാംസ്കാരിക പൈതൃകത്തെയും കുറിച്ച് കേരളീയരും തമിഴ്നാട്ടുകാരും തമ്മിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവയുടെ സംഗമസ്ഥാനം എന്ന നിലയിൽ ഇവിടം പ്രശസ്തമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ പ്രദേശം കേപ് കൊമോറിൻ എന്നാണ് കന്യാകുമാരി അറിയപ്പെട്ടിരുന്നത്. ചരിത്രപരമായി, തമിഴ്നാടിന്റെ ഭാഗമാകുന്നതിന് മുമ്പ് ഇന്നത്തെ കേരളവുമായി ബന്ധപ്പെട്ടിരുന്ന തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു കന്യാകുമാരി ഉൾപ്പെടുന്ന പ്രദേശം.