കോഴിക്കോട്: സ്വര്‍ണ വില ഇടിയുന്നു. ചൊവ്വാഴ്ച പവന് 360 രൂപയാണ് കുറഞ്ഞത്. സ്വർണം ഗ്രാമിന് 49 രൂപ കുറഞ്ഞ് 8710 രൂപയായി. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 69,680 രൂപയാണ്. ഈ മാസം രണ്ടാം വാരത്തില്‍... ഈ മാസം രണ്ടാം വാരത്തില്‍ 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുകയായിരുന്നു. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞ് ഒരിടവേളക്കു ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയിരുന്നു. തിങ്കളാഴ്ച വീണ്ടും 70,000ത്തിന് മുകളിലെത്തിയെങ്കിലും വീണ്ടും വില ഇടിയുകയായിരുന്നു. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.