ശബരിമല : ലക്ഷക്കണക്കിന് ഭക്തർ ഒഴുകിയെത്തിയ ശബരിമലയിൽ മണ്ഡല - മകരവിളക്ക് തീർഥാടന കാലം സുഖകരം. ലക്ഷക്കണക്കിന് തീർഥാടകർ എത്തിയിട്ടും സുഖദർശനം ലഭിച്ച് സംതൃപ്തിയോടെ മലയിറങ്ങുന്ന തീർഥാടകരെയാണ്... തീർഥാടന കാലം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ നടപ്പിലാക്കിയ മുന്നൊരുക്ക പ്രവർത്തനങ്ങളും നട തുറന്നതിന് ശേഷം നടപ്പിലാക്കി വന്ന ക്രമീകരണങ്ങളും ഫലം കണ്ടതിന്റെ തെളിവാണ് ഈ തീർത്ഥാടന കാലം. തീർഥാടക പ്രവാഹത്തിലും എത്തിയ മുഴുവൻ ആളുകൾക്കും സുഖ ദർശനം ഉറപ്പാക്കാനായി. ലക്ഷത്തിന് മേൽ തീർഥാടകർ എത്തിയ ദിനങ്ങളിലും എല്ലാവർക്കും സുഖ ദർശനം സാധ്യമാക്കി മലയിറങ്ങാൻ കഴിയുന്ന സാഹചര്യം സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ചേർന്ന് ഒരുക്കിയിരുന്നു.