Investigation Announced Into Relationship Between Nvidia CEO And Woman Suspected Of Being Chinese Spy. ന്യൂയോർക്ക്: എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങിന് ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന യുവതിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ എൻവിഡിയ ഒരു സ്വതന്ത്ര അന്വേഷണം ആരംഭിച്ചു. ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും തന്ത്രപ്രധാനമായ വാണിജ്യ വിവരങ്ങൾ ബീജിംഗിന് കൈമാറിയിരിക്കാമെന്ന ആശങ്കകളും ഉയർന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സിംഗപ്പൂർ ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ മെഗാസ്പീഡ് ഇന്റർനാഷണലിന്റെ മുൻ എക്സിക്യൂട്ടീവ് കൂടിയായ ആലീസ് ഹുവാങിന് ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി അടുപ്പമുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ തിരിച്ചറിഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.