SFI Questions Roji M John: What Is the Deal With the Management?”റോജി എം ജോണിനോടാണ്, എന്താണ് മാനേജ്മെൻ്റുകളുമായുള്ള ഡീൽ?;ചോദ്യങ്ങളുമായി എസ്എഫ്ഐ. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ വിദ്യാഭ്യാസ കച്ചവടത്തിനും അത് വഴി അഴിമതിക്കും പുതുവഴികൾ തേടിയുള്ള ഗവേഷണത്തിലാണ് യുഡിഎഫ് എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്. സ്വയംഭരണ പദവിയുടെ മറവിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കുന്നതാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ.ഒരു ആവശ്യകതാ പഠനവും നടത്താതെ റെഗുലേറ്ററി സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സീറ്റുകൾ തോന്നിയപോലെ വർദ്ധിപ്പിക്കാൻ നൽകുന്ന ഈ അനുമതി വിദ്യാഭ്യാസ കച്ചവടത്തിനാണ് വഴിതുറക്കുന്നതെന്നും ശിവപ്രസാദ് ആരോപിച്ചു.