നിരത്തിലിറങ്ങുന്ന കുട്ടി ഡ്രൈവര്‍മാരെ പിടികൂടാന്‍ സ്പെഷല്‍ ഡ്രൈവ് ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. രാത്രിയിലാണ് പരിശോധന. കഴിഞ്ഞ ദിവസവും കോഴിക്കോട്. കഴിഞ്ഞ ദിവസവും കോഴിക്കോട് നഗരത്തില്‍ ലൈസന്‍സില്ലാതെ വാഹനവുമായി കറങ്ങിയ പ്രായപൂര്‍ത്തിയാകാത്തവരെ പൊലീസ് പിടികൂടിയിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് അത്തരത്തില്‍ ഒരു വിരുതനെ പൊലീസ് പിടികൂടുന്നത്. 'കുട്ടി ഡ്രൈവറെ' വാഹനവുമായി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മകന് സ്റ്റേഷനിലുണ്ടെന്ന് പൊലീസ് പറഞ്ഞിട്ടും രക്ഷിതാക്കള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മുകളിലത്തെ മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ മകന് കിടക്കുന്നത് പോലെ കണ്ടു. പിന്നീട് രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കുട്ടി ഡ്രൈവറെ വിട്ടിലേയ്ക്ക് പറഞ്ഞയച്ചു. അര്‍ദ്ധരാത്രിക്ക് ശേഷം കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.