Railways Gear Up To Handle Festive Season Rush; 18 000 Special Trains And Around 700 AI Cameras. ന്യൂഡൽഹി: ദുർഗാപൂജ, ദീപാവലി, ഛത് പൂജ എന്നിവയ്ക്കായി 18,000 പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തി കൊണ്ട് ഉത്സവ സീസണിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ ഉത്സവ സീസണിൽ ഓടിച്ചിരുന്ന 12,000 സ്പെഷ്യൽ ട്രെയിനുകളുടെ എണ്ണം വർധിപ്പിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു. റെയിൽവേ യാത്രയുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പ്രധാന സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് അധിക സേവനങ്ങൾ.