കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. യുവനടി അടക്കമുള്ള മൂന്നുപേരുടെ അപേക്ഷയാണ് തള്ളിയത്. ഡോക്ടറെ മർദിച്ച സംഭവത്തിൽ സിനിമാ താരം ഉള്‍പ്പെടെ മൂന്നുപേരായിരുന്നു പിടിയിലായിരുന്നത്. രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നായിരുന്നു പരാതി. ഡോക്ടറുടെ മൊബൈല്‍ ഫോണുകളും വാച്ചും സംഘം കവര്‍ന്നുവെന്നും പരാതിയിലുണ്ട്. പിന്നാലെയാണ് നടി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.12 പേരടങ്ങുന്ന സംഘം തന്നെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാര്‍ നേരിട്ടെത്തി പരാതി നല്‍കിയത്. നടിയും ഇവരുടെ സുഹൃത്തുക്കളായ കണ്ടാലറിയാവുന്ന 11 പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. നടിയെ കൂടാതെ ജിതിന്, വിഷ്ണു എന്നിവരാണ് പൊലീസിന്റെ പിടിയിലായ മറ്റ് രണ്ടുപേര്‍. യുവനടിയുടെ കുടുംബ ഡോക്ടറായിരുന്നു മര്ദനമേറ്റയാളെന്നും റിപ്പോര്‍ട്ടുണ്ട്.