Train Fire Accident | The fire broke out on a train that was traveling from Amritsar to New Jalpaiguri in West Bengal, തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നോര്‍ത്തേണ്‍ റെയില്‍വേ. പഞ്ചാബിലെ പട്യാല ജില്ലയില്‍ രാജ്പുരയ്ക്ക് സമീപം കര്‍മ്മഭൂമി എക്സ്പ്രസില്‍ തീപിടുത്തം. സരായ് ബഞ്ചാര സ്റ്റേഷന് സമീപം ട്രെയിനിന്റെ നാല് കോച്ചുകളിലാണ് തീപിടിച്ചത്. അമൃത്സറില് നിന്ന് പശ്ചിമ ബംഗാളിലെ ന്യൂ ജല്പൈഗുരിയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് തീ പടര്‍ന്നത്. ട്രെയിനിലെ സുരക്ഷാ സംവിധാനം (സേഫ്റ്റി സിസ്റ്റം) പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ സുരക്ഷിതമായി നിര്‍ത്തിയെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.