National Highway | The state government must ensure effective coordination with the National Highways Authority to expedite construction activities, കായംകുളത്ത് നിര്‍ത്തിവെച്ചിരുന്ന ദേശീയപാത നിര്‍മ്മാണം, ആ ഭാഗം തൂണുകളില്‍ താങ്ങുന്ന എലിവേറ്റഡ് റോഡായി പുനര്‍രൂപകല്‍പ്പന ചെയ്തതിനെത്തുടര്‍ന്ന് പുനരാരംഭിച്ചു. കേരളത്തിലെ ആറുവരി ദേശീയപാതയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി. പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന് കെ സി വേണുഗോപാല്‍ എംപി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഇക്കാര്യം അറിയിച്ചത്. പി എ സി ചെയര്മാന്മാരുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കെ സി വേണുഗോപാല്‍ യോഗം വിളിച്ചത്.