ലക്കിടി: രണ്ടാഴ്ച മുമ്പ് ലക്കിടിയിൽ രണ്ടു പേരിൽനിന്ന് എം.ഡി.എം.എ പിടികൂടിയ കേസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി കെ. മുഹമ്മദ് ഫാബിനാണ് (46) പിടിയിലായത്.... ഒക്ടോബർ 22ന് ലക്കിടിയിൽ പിടിയിലായ തമിഴ്നാട് സ്വദേശികളായ പ്രതികൾ ലഹരി എത്തിച്ചത് ഡോക്ടർക്ക് നൽകാനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ബാങ്ക് ഇടപാട് രേഖകളും പൊലീസ് കണ്ടെടുത്തു.അതേസമയം, തൃശൂരിൽ എംഡിഎംഎയുമായി ഒരാളെ നെടുപുഴ പൊലീസ് പിടികൂടി. കുട്ടനെല്ലൂർ പവരാട് സ്വദേശിയായ വാരിയത്ത് വീട്ടിൽ ദിലീപ് (43) എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ പക്കൽനിന്നും 21.38 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.