കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. കോണ്‍ഗ്രസ് നടത്തുന്ന മഹാറാലിയോട് അനുബന്ധിച്ചാണ് നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗാന്ധി റോഡ് ജംഗ്ഷന് മുതല്‍ കോര്പ്പറേഷന് ഒാഫീസ് വരെയുളള ബീച്ച് റോഡില്‍ യതൊരുവിധ വാഹന പാര്‍ക്കിംങും അനുവദിക്കുന്നതല്ല. വിമാനത്താവളത്തിലേയ്ക്കും റെയില്‍വേ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാര്‍ നേരത്തെ പുറപ്പെടേണ്ടതാണ്. നിയന്ത്രണങ്ങള്‍ ഇങ്ങനെ എലത്തൂര്‍ പാവങ്ങാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ക്രിസ്ത്യന്‍ കോളജ് ജംഗ്ഷന് സമീപം ആളുകളെ ഇറക്കി വിട്ട ശേഷം ഗാന്ധി റോഡ് വഴി ഭട്ട് റോഡ് ബീച്ച് ഭാഗത്ത് പാര്‍ക്ക് ചെയ്യണം.