നടൻ അജിത് കുമാറിന്റെ റേസിങ് ആവേശത്തിന് സാക്ഷിയാകാൻ എത്തിയ വേദിയിൽ ആരാധകരുടെ ശ്രദ്ധ മറ്റൊരു താരജോഡിയിലേക്ക്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യും നടി തൃഷയും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യും നടി തൃഷയും ഒരുമിച്ച് യുകെയിലെ സിൽവർസ്റ്റോണിലെത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അജിത് പങ്കെടുക്കുന്ന മിഷെലിൻ ലെ മാൻസ് കപ്പ് റേസിന് മുന്നോടിയായാണ് ഇരുവരും സിൽവർസ്റ്റോണിലെത്തിയത്.ജീൻസും ടിഷർട്ടും ബ്രൗൺ ജാക്കറ്റും ധരിച്ചാണ് വിജയ് എത്തിയത്. സമാനമായി ജീൻസും ടിഷർട്ടും മറൂൺ ജാക്കറ്റുമായിരുന്നു തൃഷയുടെ വേഷം. വിജയ്യും തൃഷയും ഒരുമിച്ച് റേസ് കാണുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ ആരാധകർക്കിടയിൽ ചർച്ചകൾ വീണ്ടും ചൂടുപിടിക്കുകയാണ്.