A Rift in Netanyahus Camp: Gadi Eisenkot to Become Israels Prime Minister with Arab Parties Support| നെതന്യാഹുവിന്റെ പാളയത്തിൽ പട, ഇസ്രായേലിൽ ഐസൻകോട്ട് പ്രധാനമന്ത്രിയാകും, അറബ് പാർട്ടികൾ ഒപ്പം. ഇസ്രായേയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമാകുന്നു. ഇസ്രായേലില്‍ നെതന്യാഹു ഭരണത്തിന് തിരശ്ശീല വീഴുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ യാഷര്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ സൈനിക മേധാവിയുമായ ഗാദി ഐസന്‍കോട്ട് ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായേക്കും. അറബ് പാര്‍ട്ടികളുടെ പിന്തുണയോടെയായിരിക്കും ഐസന്‍കോട്ട് സര്‍ക്കാര്‍ രൂപീകരണം നടത്തുക.തിരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്വുഡ് പാര്‍ട്ടിക്കും ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല.