Salary Hike | The new salary structure is expected to come into effect from January 1, 2026, ഫെബ്രുവരിയില്‍ ആണ് ജീവനക്കാരുടെ സംഘടനകളുമായും വിവിധ പങ്കാളികളുമായും ഉള്ള കൂടിയാലോചനകള്‍ ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന എട്ടാം ശമ്പള കമ്മീഷന് രൂപീകരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനും പ്രഖ്യാപനത്തിനും പിന്നാലെ, 2025 നവംബര്‍ 3-നാണ് എട്ടാം കേന്ദ്ര ശമ്പള കമ്മീഷന് നിലവില്‍ വന്നത്. ഔദ്യോഗികമായി നടപ്പിലാക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പുതിയ ശമ്പള ഘടന 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ.