ജയ്പൂരിൽ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയെ പ്രതിഷേധത്തിനിടെ മർദിച്ച കേസിലെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ അവർക്ക് ലഭിച്ച സ്വീകരണം വലിയ വിവാദമായിരിക്കുകയാണ്. പൊലീസ്... പൊലീസ് സ്റ്റേഷന് പുറത്തിറങ്ങിയ പ്രതികളെ അവരുടെ അനുയായികൾ മാലയിട്ട് സ്വീകരിക്കുകയും ജയ് വിളികളോടെ ആദരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇവർ ജയിലിന് പുറത്തിറങ്ങിയപ്പോൾ 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്നും 'ഭാരത് മാതാ കീ ജയ്' എന്നും മുദ്രാവാക്യം വിളിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. കഴിഞ്ഞ ജൂൺ 15-നാണ് ജയ്പൂരിൽ നടന്ന സമാധാനപരമായ പ്രതിഷേധത്തിനിടെ അഭിജീത് ദിപ്കെക്ക് നേരെ അക്രമം ഉണ്ടായത്.