Delhi Police Crime Branch Interrogates CJP Leaders for Nearly Four Hours, Puts Them Through Around 70 Questions| സിജെപി നേതാക്കളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് നാല് മണിക്കൂറോളം, ചോദിച്ചത് 70തോളം ചോദ്യങ്ങൾ. ന്യൂ ഡല്‍ഹി: ജന്തര്‍ മന്തറില്‍ കയറി പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട 2 കേസുകളില്‍ സിജെപി നേതാക്കളെ ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച്. സൗരവ് ദാസ്, അശുതോഷ് റങ്ക, അജിന്‍ക്യ ഷിന്‍ഡെ എന്നിവരെയാണ് നാല് മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തത്. എഴുപതോളം ചോദ്യങ്ങള്‍ സിജെപി നേതാക്കളോട് ചോദിച്ചുവെന്നും എന്നാല്‍ ചില ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കിയില്ലെന്നും ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.