An Apology Wont Help; We Wont Withdraw the Case, Lulu Group to Pursue Legal Action Over Fake Campaign. മാപ്പ് പറഞ്ഞിട്ട് കാര്യമില്ല, കേസ് പിൻവലിക്കില്ല, വ്യാജപ്രചാരണത്തിൽ കേസുമായി മുന്നോട്ടെന്ന് ലുലു ഗ്രൂപ്പ്. വ്യാജ പ്രചാരണം നടത്തിയവര്‍ മാപ്പ് പറഞ്ഞാലും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ്. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് ഇല്ലെന്നും കേസുകള്‍ പിന്‍വലിക്കില്ലെന്നും ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് മേധാവി വി നന്ദകുമാര്‍ വ്യക്തമാക്കി.ഇവരുടെ പിന്നില്‍ വേറെ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. നമുക്ക് മനസ്സിലാകുന്നത് ക്ലിക്കും ലൈക്കും ഷെയറും ക്ലിക്ക് ബൈറ്റും ഒക്കെയാവും കാരണങ്ങള്‍.