US Attacks Iran Again; Massive Explosions Reported on Qeshm Island and Bandar Lengehഇറാനെതിരെ വീണ്ടും യുഎസ് ആക്രമണം; ക്വഷം ദ്വീപിലും ബന്ദർ ലെംഗയിലും വൻ സ്ഫോടനങ്ങൾ. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വീണ്ടും കടുക്കുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ക്വഷം ദീപിലും ബന്ദർ ലെംഗയിലും വൻസ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ്റെ ഔദ്യോഗിക ഏജൻസിയായ ഐആർഎൻഎയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ക്വഷം ദീപിൽ 5 തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ സ്ഫോടനങ്ങൾ ബന്ദർ ലംഗയിലും ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. സ്ഫോടനത്തിൽ ആളപായം ഉണ്ടോയെന്ന് വ്യക്തമല്ല.കൂടുതൽ വിവരങ്ങൾ ഉടൻ.