Major Reshuffle At The Top Level Of The IAS; N Prasanth Appointed KSEB CMD Anupama Also Transferred. തിരുവനന്തപുരം: കേരളത്തിലെ സുപ്രധാന തസ്തികകളിൽ ഇരിക്കുന്ന എഐഎസ് ഉദ്യോഗസ്ഥർക്ക് ചുമതലകളിൽ മാറ്റം. നവംബർ രണ്ടിന് പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം എൻ പ്രശാന്ത്, അനുപമ ടി വി, ഡോ. ഷർമിള മേരി ജോസഫ്, പിബി നൂഹ് എന്നിവർ ഉൾപ്പെടെ ഉള്ളവർക്കാണ് പുതിയ ചുമതലകൾ നൽകിയിരിക്കുന്നത്. എൻ പ്രശാന്ത് ഐഎഎസിനെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ ചെയർമാനും എംഡിയുമായി നിയമിച്ചു.