Voters Turn Against Donald Trump; Survey Predicts Setback for Republicans in US Midterm Elections| ഗാലറി ഡൊണാൾഡ് ട്രംപിന് എതിര്, അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടിയെന്ന് സർവ്വേ. വാഷിംഗ്ടണ്‍: നാളെ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമേരിക്കയില്‍ ട്രെന്‍ഡ് നിലവിലെ പ്രസിഡണ്ടായ ഡൊണാള്‍ഡ് ട്രംപിന് എതിരെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തില്‍ നില്‍ക്കെ പുറത്ത് വന്ന സര്‍വ്വേകള്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍സിന് മേലെ ഡെമോക്രാറ്റുകള്‍ക്ക് മേല്‍ക്കൈ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്.റിപ്പബ്ലിക്കന്‍സിന്റെ പല ശക്തി കേന്ദ്രങ്ങളിലും ഡെമോക്രാറ്റുകള്‍ മുന്നേറ്റം നടത്തുന്നുവെന്നും സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല പ്രസിഡണ്ട് ട്രംപിന്റെ ജനപ്രീതി റേറ്റിംഗ് 38 ശതമാനത്തിലേക്ക് താഴ്ന്നതായും പുറത്ത് വന്ന സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.