Amit Shahs major move in Andhra; holds meetings with Chiranjeevi and Ram Charan, along with Pawan Kalyan. ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, മെഗാസ്റ്റാർ ചിരഞ്ജീവി, നടൻ രാം ചരൺ എന്നിവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദിലെ ഹോട്ടൽ കാകതിയയിൽ കൂടിക്കാഴ്ച നടത്തി. ഇതോടെ സംസ്ഥാനത്തെ രാഷ്ട്രീയ, ചലച്ചിത്ര വൃത്തങ്ങൾ ആവേശത്തിലാണ്. അമിത് ഷാ ഹൈദരാബാദിൽ എത്തിയതിന് പിന്നാലെ വിവിധ കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്.ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന മഹാ പദയാത്രയിൽ പങ്കെടുക്കാനാണ് അമിത് ഷാ ഹൈദരാബാദിലെത്തിയത്. ചാർമിനാർ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ അദ്ദേഹം പ്രത്യേക പൂജകൾ നടത്തിയിരുന്നു.