Bengaluru Business Corridor: Final Notification Issued for Additional Land Acquisitionബെംഗളൂരു ബിസിനസ് ഇടനാഴി; അധിക ഭൂമി ഏറ്റെടുക്കൽ, അന്തിമ വിജ്ഞപനം പുറത്തിറക്കി. ബെംഗളൂരു ബിസിനസ് ഇടനാഴി (പെരിഫറൽ റിംഗ് റോഡ്-1) നിർമ്മാണത്തിന് വേഗം കൂടുന്നു. നാല് ക്ലോവർ ലീഫ് ജങ്ഷന് വേണ്ടിയുള്ള അധിക ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച അന്തിമ വിജ്ഞാപനം സർക്കാർ പുറത്തിറക്കി. തുമാകുരു റോഡ് (മദനായകനഹള്ളി), എയർപോർട്ട് റോഡ് (വെങ്കടാല / ബാഗലൂരു ക്രോസ്), ഓൾഡ് മദ്രാസ് റോഡ് - വൈറ്റ്ഫീൽഡ്, ഹൊസൂർ റോഡ് എന്നി ഭാഗങ്ങളാണ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.