KN Balagopal Mocks Udf; Now Everything Turns Anti Democratic For UDFഅന്ന് എല്ലാം ജനാധിപത്യപരം, ഇന്ന് മന്ത്രിയോട് ചോദ്യം ചോദിച്ചാൽ ജനാധിപത്യ വിരുദ്ധം;കെഎൻ ബാലഗോപാൽ. യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി കെഎൻ രാജഗോപാൽ. പിണറായി ഭരണകാലത്ത് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളെ ജനാധിപത്യപരമെന്നും മാതൃകാപരമെന്നും ന്യയീകരിച്ചവർ ഇപ്പോൾ മന്ത്രിമാരോട് ചോദ്യം ചോദിക്കുന്നത് പോലും ജനാധിപത്യവിരുദ്ധമാക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. എന്തു വൃത്തികേടുകൾ യുഡിഎഫുകാർ ചെയ്താലും ഒരു ഒച്ചയും ഉണ്ടാക്കാതെ വാലാട്ടാൻ നിഷ്പക്ഷ നിരീക്ഷകൻമാരെല്ലാം ശീലിച്ചിരിക്കുന്നു. അഴിമതിയുടെയും അരാജകത്വത്തിന്റെയും, സമസ്ത മേഖലകളിലും നടമാടുന്ന ഭരണ വൈകല്യത്തിന്റെയും നാടായി കേരളം മാറിയിട്ടും നാട്ടിലെ നിഷ്പക്ഷ ബുദ്ധിജീവികളുടെ ശബ്ദം ഉയരുന്നേയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.