Over 4,000 Police Personnel, Drone Surveillance: Delhi Gears Up for INDIA Alliance’s ‘Chalo Delhi’ Rally.|4000ത്തിലധികം പോലീസ്, ഡ്രോൺ നിരീക്ഷണം, ഇന്ത്യ സഖ്യത്തിന്റെ ചലോ ദില്ലി റാലിക്കൊരുങ്ങി ഡൽഹി. ന്യൂ ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ട് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച റാലിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. രാംലീലാ മൈതാനത്തേക്കാണ് ഇന്ന് ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലുളള ചലോ ദില്ലി മഹാറാലി. രാവിലെ പത്ത് മണിക്ക് മിന്റോ റോഡില്‍ നിന്നാണ് റാലി ആരംഭിക്കുക.നാലായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരേയും സെന്‍ട്രല്‍ ആംഡ് പോലീസ് സേനയേയും സുരക്ഷയ്ക്കായി നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.