മഹാരാജാസിലെ എസ്എഫ്ഐ പ്രതിഷേധം സമാധാനപരം, എംഎസ്എഫ് തീവ്രവാദികൾ അക്രമം അഴിച്ചുവിടുന്നു; എംബി രാജേഷ് . MB Rajesh Says SFI Protest At Maharajas Is Peaceful MSF Extremists Are Unleashing Violence. കൊച്ചി: മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം ജോണിനെതിരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ കുറിച്ച് പറഞ്ഞവർക്ക് എംഎസ്എഫ് നടത്തിയ അതിക്രമത്തെ കുറിച്ച് മിണ്ടാട്ടമില്ലെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ്. കഴിഞ്ഞ ദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ആശുപത്രിയിലെ അതിക്രമം ചൂണ്ടിക്കാട്ടിയാണ് എംബി രാജേഷ് ലീഗ്, കോൺഗ്രസ് എന്നിവർക്കെതിരെ രംഗത്ത് വന്നത്.