ഹരിപ്പാട് ഉൾപ്പെടെ എല്ലാ മണ്ഡലങ്ങളിലും കിഫ്ബി വഴി വികസനം എത്തിയിട്ടുണ്ടെന്നും കിഫ്ബി പദ്ധതിയോട് യുഡിഎഫിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം: കേരളത്തിന്റെ വികസന ഭൂപടത്തെ മാറ്റിമറിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനെ (കിഫ്ബി) പുകഴ്ത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുപത്തഞ്ചോ അമ്പതോ വർഷം കാത്തിരുന്നാൽ മാത്രം ഒരുപക്ഷേ നടന്നേക്കാവുന്ന കാര്യങ്ങളാണ് കിഫ്ബി പദ്ധതിയിലൂടെ എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. ഒമ്പതര വർഷത്തിനിടയിൽ ആകെ 98,836.83 കോടി രൂപയുടെ 1237 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. ഇതിനു മുമ്പ് തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുന്നതിനുള്ള നടപടി തുടരുകയാണ്.