“Prove that there was any improper intervention from me, and I’ll spend the rest of my life as a peon at the League office,” KT Jaleel challenges Youth Leage.|അവിഹിത ഇടപെടൽ തെളിയിച്ചാൽ ശിഷ്ടകാലം ലീഗോഫീസിലെ പ്യൂണായി കഴിയാം, വെല്ലുവിളിച്ച് ജലീൽ. മലയാള സർവകലാശാലാ ഭൂമി ഇടപാട് വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെടി ജലീൽ. മന്ത്രി എന്ന നിലയിൽ ഭൂമി ഏറ്റെടുക്കാൻ ഒരു മൊട്ടുസൂചിയുടെ സഹായം പോലും അവിഹിതമായി ആർക്കും ചെയ്തു കൊടുത്തിട്ടില്ലെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെടി ജലീൽ വ്യക്തമാക്കുന്നു.