When the Country Faces a Crisis, Some People Rejoice; I Will Serve the Nation Until My Last Breath, Says Modi.രാജ്യം പ്രതിസന്ധിയിലാകുമ്പോൾ ചിലർക്ക് സന്തോഷം, അവസാന ശ്വാസം വരെയും രാജ്യത്തെ സേവിക്കും;മോദി. ഡൽഹി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം പ്രതിസന്ധി നേരിടുമ്പോൾ അതിൽ സന്തോഷം കണ്ടെത്തുന്നവരാണ് പ്രതിപക്ഷമെന്നും പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടേയും രാജ്യത്ത് പാചകവാതകവും കീടനാശിനികളുമെല്ലാം സുലഭമായി ലഭിക്കുന്നത് അവരെ ആശങ്കപ്പെടുത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി. തൻ്റെ അവസാന ശ്വാസം വരേയും രാജ്യത്തിനെ സേവിക്കുമെന്നും മോദി പറഞ്ഞു. ഗുജറാത്തിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.ചിലർ രാജ്യം പ്രതിസന്ധിയിലാകുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്.