Five Formulas to Form a Government in Israel: Is the Ball Now in Benjamin Netanyahu’s Court?| ഇസ്രായേലിൽ സർക്കാർ രൂപീകരിക്കാൻ 5 ഫോർമുലകൾ, ബോൾ നെതന്യാഹുവിന്റെ കോർട്ടിൽ? തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായിരിക്കുകയാണ്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യത്തിന് 53 സീറ്റുകളിലാണ് വിജയം. പ്രധാന എതിരാളിയായ ഗാദി ഐസെന്‍കോട്ട് ക്യാമ്പ് 48 സീറ്റുകളിലും വിജയിച്ചു. അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റുകളുണ്ട്.ഇതോടെ അറബ് പാര്‍ട്ടികളായ റാമും ജോയിന്റ് ലിസ്റ്റും ഇസ്രായേല്‍ സര്‍ക്കാര്‍ രൂപീകരണത്തിലെ കിംഗ് മേക്കേഴ്സ് ആയി മാറിയിരിക്കുകയാണ്.