Rain Plays Spoilsport; INDIA Bloc Postpones Gyanesh Kumars Public Impeachment Move| മഴ വില്ലനായി, ഗ്യാനേഷ് കുമാറിന്റെ പബ്ലിക് ഇംപീച്ച്മെന്റ് മാറ്റി വെച്ച് ഇന്ത്യ സഖ്യം. ന്യൂ ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള ഇന്നത്തെ പ്രതിഷേധ പരിപാടി മാറ്റി വെച്ച് ഇന്ത്യ സംഖ്യ. ഗ്യാനേഷ് കുമാറിന്റെ മോക്ക് പബ്ലിക് ഇംപീച്ച്മെന്റ് ആണ് നാളത്തേക്ക് മാറ്റി വെച്ചിരിക്കുന്നത്. എന്നാല്‍ ഇന്നലെ മുതല്‍ രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ സഖ്യം പരിപാടി മാറ്റി വെക്കാന്‍ നിര്‍ബന്ധിതരായത്.