വായനയ്ക്കപ്പുറം പുസ്തകങ്ങള്‍ ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. കൊച്ചി: പുസ്തകങ്ങള്‍ കേവലം വായനയ്ക്കുള്ളതല്ല, മറിച്ച് മനുഷ്യന്റെ ജീവിതം എല്ലാ തലങ്ങളിലും മാറ്റിയെടുക്കാന്‍ സഹായിക്കുന്ന വലിയൊരു ഉപാധിയാണെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ആരംഭിച്ച കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, സംസ്ക്കാരം, ആധ്യാത്മികത എന്നീ രംഗങ്ങളില്‍ നൂറു ശതമാനം സാക്ഷരത നേടിയവരാണ് മലയാളികള്‍. രാജ്യത്തിനകത്തും പുറത്തും ഭാരതത്തിന്റെ സല്പേര് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കേരളീയര്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു..മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി .