Any Means Necessary to Form a Government in Israel: Netanyahu’s Political Masterstroke in Israel, Joining Hands with His Biggest Rival?| സർക്കാരുണ്ടാക്കാൻ ഏത് വഴിയും, പ്രധാന ശത്രുവിനെ കൂട്ട് പിടിച്ച് ഇസ്രായേലിൽ നെതന്യാഹുവിന്റെ ചാണക്യതന്ത്രം? ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവിന് ഈ തിരഞ്ഞെടുപ്പ് ഒരര്‍ത്ഥത്തില്‍ നിലനില്‍പ്പിന്റെ പ്രശ്നമാണ്. അധികാരത്തില്‍ നിന്നും ഒഴിയേണ്ടി വന്നാല്‍ അഴിമതിക്കേസുകളിലും 2023 ഒക്ടോബര്‍ 7ല്‍ നടന്ന ഹമാസ് ആക്രമണത്തിലെ സുരക്ഷാ വീഴ്ചയിലും അടക്കം നെതന്യാഹുവിന് നിയമനടപടികള്‍ നേരിടേണ്ടി വരും.വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കേവല ഭൂരിപക്ഷമായ 61 സീറ്റുകള്‍ ആര്‍ക്കും നേടാന്‍ സാധിച്ചിട്ടില്ല.