Relief For Kochi Residents; Traffic Infrastructure Development In Vyttila Reaches Final Stages. കൊച്ചി: നഗരവാസികൾക്ക് ആശ്വാസമായി കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 1.50 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി നടക്കുന്ന വൈറ്റില ജംഗ്ഷനിലെ ട്രാഫിക് അടിസ്ഥാന സൗകര്യ നവീകരണം അന്തിമഘട്ടത്തിലേക്ക്. ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് സമഗ്രമായ ട്രാഫിക് റീ-റൂട്ടിംഗ് പ്ലാൻ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണറും (ട്രാഫിക്) മുതിർന്ന സിവിൽ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചതായി തൃക്കാക്കര എംഎൽഎ ഉമാ തോമസ് അറിയിച്ചു.