Worm Found in Sports Meet Food Sparks Controversy: Is Jijo James with Congress or the CPM? Cyberwar Erupts Online| കായികമേളയിലെ ഭക്ഷണത്തിലെ പുഴു വിവാദം, ജിജോ കോൺഗ്രസോ സിപിഎമ്മോ? സൈബർ ലോകത്ത് അടി. സ്കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയെന്ന പ്രചാരണത്തില്‍ അറസ്റ്റിലായ അധ്യാപകന് ജിജോ ജെയിംസിന്റെ രാഷ്ട്രീയത്തെച്ചൊല്ലി സിപിഎം- കോണ്‍ഗ്രസ് തര്‍ക്കം. ജിജോ കോണ്‍ഗ്രസുകാരനാണെന്നും 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെന്നുമാണ് ഇടത് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.എന്നാല്‍ ജിജോ ജെയിംസ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നയാളാണ് എന്നാണ് കോണ്‍ഗ്രസുകാര്‍ വാദിക്കുന്നത്.