Pension Of Kerala Ex MLA Hiked With The MLA And Ministers Salary Hike മുന്‍ എംഎല്‍എമാരുടെ പെന്ഷന് ഉയര്‍ത്തി, എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ഉയര്‍ത്തി. 2018ലാണ് ഇതിന് മുമ്പ് ശമ്പളം കൂട്ടിയത്. തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുന്ന വേളയില്‍ തന്നെ മുന്‍ എംഎല്‍എമാരുടെ പെന്‍ഷനും വര്‍ധിപ്പിക്കുന്നു. എത്രകാലം എംഎല്‍എ ആയി പ്രവര്‍ത്തിച്ചു എന്ന് കണക്കാക്കിയാണ് പെന്ഷന് തീരുമാനിക്കുക. രണ്ട് വര്‍ഷം മാത്രം എംഎല്‍എ ആയവരുടെ പെന്ഷന് 8000 രൂപയില്‍ നിന്ന്് 10000 രൂപയാക്കി ഉയര്‍ത്തി.