Vineeth Sreenivasan Should Wish For A Daughter Like Bhadra Who Fight For Justic To Father, Not Neha Bora, Says TP Senkumar വിനീത് ശ്രീനിവാസന് ആഗ്രഹിക്കേണ്ടത് ഭദ്രയെ പോലുള്ള മകളെ; നേഹയെ അല്ല എന്ന് ടിപി സെന്‍കുമാര്‍. ഡല്‍ഹിയില്‍ എസ്ഐആര്‍ വിരുദ്ധ സമരത്തിന്റെ പ്രതീകം ആയിരുന്നു ഐസ അധ്യക്ഷ നേഹ ബോറ. വിദ്യാര്‍ഥി സമരത്തിലും രാഹുല്‍ ഗാന്ധി നയിച്ച സമരത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടത് നേഹ ആയിരുന്നു. അവരുടെ ഓരോ പ്രതികരണത്തിലും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുമുണ്ടായിരുന്നു. ദേശീയതലത്തില്‍ നിരവധി പേര് നേഹയെ പുകഴ്ത്തി രംഗത്തുവന്നു.ഈ വേളയിലാണ് കേരളത്തിലെ സെലിബ്രിറ്റികള്‍ നേഹയെയും ഡല്‍ഹി സമരത്തെയും അനുകൂലിച്ച് പ്രതികരിച്ചത്.