On One Side Trumps Threat Against Iran On The Other Vances Mediation Attempt A Letter Sent To Rezaei. ന്യൂയോർക്ക്: ഒരു വശത്ത് യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപിന്റെ നിരന്തര ഭീഷണികൾക്ക് ഇടയിലും ഇറാനിലെ ഉന്നത ഉദ്യോഗസ്ഥന് സമാധാന ചർച്ചകളുമായി ബന്ധപ്പെട്ട കത്തയച്ച് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. വരും ആഴ്ചകളിൽ സൈനിക ആക്രമണം പുനരാരംഭിക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കുന്നതിനിടെയാണ് ഈ സംഭവവികാസങ്ങൾ.യുഎസും ഇറാനും ചർച്ചകൾക്കായി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ മുൻ കമാൻഡറുമായ മൊഹ്സെൻ റെസായിക്കാണ് ജെഡി വാൻസ് കത്തയച്ചത്.