Israel Election: With nearly 60% of the votes counted, Benjamin Netanyahus bloc is leading| ഇസ്രായേലിൽ നെതന്യാഹുവിന് മുന്നേറ്റം, പക്ഷേ വിയർക്കും, കിംഗ് മേക്കറാകാൻ അറബ് പാർട്ടികൾ. ജെറുസലേം: നിര്‍ണായകമായ ഇസ്രായേല്‍ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 60 ശതമാനത്തിനോട് അടുത്ത് വോട്ടെണ്ണി കഴിയുമ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹു വിഭാഗത്തിന് മുന്നേറ്റം. ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യം 56 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പ്രധാന എതിരാളിയായ ഐസെന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി 49 സീറ്റുകളിലെ ലീഡുമായി തൊട്ട് പിറകിലുണ്ട്.ഈ തിരഞ്ഞെടുപ്പില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കും എന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന് കരുതപ്പെടുന്ന അറബ് പാര്‍ട്ടികള്‍ക്ക് നിലവില്‍ 16 സീറ്റുകളിലാണ് ലീഡ് ഉളളത്.