Mammootty and MLA M Vijin’s Photo Draws Huge Criticism; ‘Why Are You Supporting the Actor Again?’ Ask Netizensമമ്മുട്ടിയെ എന്തിനാണ് ഇങ്ങനെ താങ്ങി നടക്കുന്നത്, മുഖം കണ്ടാൽ അറിയാം താത്പര്യമില്ലെന്ന്;എം വിജിന് രൂക്ഷവിമർശനം. നടൻ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം വിജിനെതിരെ രൂക്ഷവിമർശനം. ഇത്രയുമായിട്ടും എന്തുകൊണ്ടാണ് സിപിഎം പഠിക്കാത്തതെന്നും സഖാവ് റഫീഖിനെ അപമാനിച്ചയാളെ എന്തിനാണ് ഇപ്പോഴും പാർട്ടി താങ്ങി നടക്കുന്നതെന്നുമാണ് ഫോട്ടോയ്ക്ക് താഴെ വന്ന വിമർശനം. '50 വർഷത്തെ അനുഭവ സമ്പത്തുള്ള 25കാരൻ' എന്ന അടിക്കുറിപ്പോടെയാണ് വിജിൻ എംഎൽഎ ചിത്രം പങ്കുവെച്ചത്.